Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍ ; കേരളത്തില്‍ മറ്റന്നാള്‍


ഒമാന്‍ ഒഴികെയുള്ള സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. യു.എ.ഇ. യില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ പെരുന്നാള്‍ ആയിരിക്കുമെന്ന് മന്ത്രി ഡോ. ഹദഫ് അല്‍ദാഹിരി അറിയിച്ചു.


കേരളത്തില്‍ ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.