സമസ്ത കോഴിക്കോട് മുശാവറാംഗം ഉണ്ണിബാവ ഫൈസി അന്തരിച്ചു
പട്ടിക്കാട് ജാമിഅ: നൂരിയയില്‍നിന്ന് ഫൈസി ബിരുദം
നേടിയ ഉണ്ണിബാവ ഫൈസി 1972 മുതല്‍ മതപ്രബോധന രംഗത്ത് സജീവമായിരുന്നു. മാത്തോട്ടം,
നീരോല്‍പ്പാലം, തോപ്പയില്‍ തുടങ്ങിയ സ്ഥലങ്ങളിലും ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: വളപ്പില്‍ സൈനബ. മക്കള്‍: ഷംസുദ്ദീന്‍ (സിവില്‍ എഞ്ചിനീയര്‍), മുനീര്‍
(ഒയാസിസ്). മരുമക്കള്‍: ആബിദ, റുഹീന. ഖബറടക്കം മാത്തോട്ടം ജുമാമസ്ജിദില്‍.




