'നുണപ്രചാരണം പതിവാക്കിയവര്‍ വ്യാജ മുടി വാണിഭം നടത്തുന്നു'
കോഴിക്കോട്: നുണ പ്രചരിപ്പിക്കല്‍ പതിവാക്കിയവരുടെ പുതിയ തട്ടിപ്പാണ് പ്രവാചകന്റെ പേരില്‍ വ്യാജ മുടി കൊണ്ടുവന്ന് നടത്തുന്ന ആത്മീയ ചൂഷണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. പ്രവാചകനിന്ദക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി ടാഗോള്‍ ഹാളില്‍ നടത്തിയ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അമ്പത് കേന്ദ്രങ്ങില്‍ വ്യാജ മുടി പ്രചാരകര്‍ക്കെതിരെ പ്രതിഷേധ സമ്മേളനം നടക്കും.ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സെയ്തുമുഹമ്മദ് നിസാമി, മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.എസ്.കെ. തങ്ങള്‍, എം.സി. മായിന്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ സ്വാഗതവും സ്വലാഹുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പ്രതിഷേധ പ്രഖ്യാപനം നടത്തി. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.എം. മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ സംസാാരിച്ചു.




