Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ചെന്പ്ര ക്ലസ്റ്റര്‍ സമ്മേളനം നാളെ (9 ഞായറാഴ്ച)

തിരൂര്‍ : സത്സരണിക്കൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF ചെന്പ്ര ക്ലസ്റ്റര്‍ സമ്മേളനം ഞായറാഴ്ച വൈകീട്ട് മീനടത്തൂരില്‍ നടക്കും. പ്രകടനം 4 മണിക്ക് കുരിക്കള്‍പടിയില്‍ നിന്നും ആരംഭിക്കും. രാത്രി 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍, സംസ്ഥാന ട്രഷറര്‍ അബ്ദുറഹ്‍മാന്‍ കല്ലായി, ഉമറുല്‍ ഫാറൂഖ് ഹുദവി, സ്വലാഹുദ്ദീന്‍ ഫൈസി, ഹക്കീം ഫൈസി കാളാട്, സി.പി. അബൂബക്കര്‍ ഫൈസി പ്രസംഗിക്കും

പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ SKSSF ക്ലസ്റ്റര്‍ സമ്മേളനം 20, 21 തിയ്യതികളില്‍

തിരൂരങ്ങാടി: പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ സമ്മേളനം 20, 21 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച തായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. യോഗത്തില്‍ ത്വാഹ ദാരിമി അധ്യക്ഷനായി. പി. നിസാര്‍, സുലൈമാന്‍ ഫൈസി ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
 SYS തിരുവമ്പാടി നിയോജകമണ്ഡലം പ്രവര്‍ത്തക ക്യാമ്പ്

തിരുവമ്പാടി: എസ്.വൈ.എസ്. തിരുവമ്പാടി നിയോജകമണ്ഡലം പ്രവര്‍ത്തക ക്യാമ്പ് ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.മോയിന്‍കുട്ടി എം.എല്‍.എ. ഡാറ്റാബുക്ക് പ്രകാശനം നിര്‍വഹിക്കും.