Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സംസ്ഥാന വാഫി കലോത്സവം കാര്‍ത്തല മര്‍ക്കസ് ചാമ്പ്യന്മാര്‍

വളാഞ്ചേരി: നാലാമത് സംസ്ഥാന വാഫി കലോത്സവത്തില്‍ വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് ചാമ്പ്യന്മാരായി.തൂത ഇസ്ലാമിക് & ആര്‍ട്സ് കോളേജിനാണ് രണ്ടാഒ സ്ഥാനം. കവനൂര്‍ മജ്മഅ മൂനാം സ്ഥനം നേടി രണ്ടുദിവസം നീണ്ടുനിന്ന നാലാമത് സംസ്ഥാന വാഫി കലോത്സവത്തില്‍ സംസ്ഥാനത്തെ 34 വാഫി കോളേജുകളില്‍ നിന്ന് 2000-ത്തോളം പ്രതിഭകള്‍ മാറ്റുരച്ചു.
ഞായറാഴ്ച രാവിലെ നടന്ന 'ടു ദ ലൈറ്റ് ഓഫ് പ്യൂരിറ്റി' സംഗമം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. സെഷനില്‍ മര്‍ക്കസ് പൂര്‍വവിദ്യാര്‍ഥിയും ഒമാന്‍ എക്കണോമിക് റിവ്യൂ സബ്എഡിറ്ററുമായ നാഫിഅ വാഫി കിതാബുല്‍ ഹികമിന്‍ എഴുതിയ ഇംഗ്ലീഷ് വ്യാഖ്യാനം ബുക്ക് ഓഫ് അഫോറിസംസ് എം.പി. അബ്ദുസമദ് സമദാനി പ്രകാശനംചെയ്തു.
സൈദ്മുഹമ്മദ് നിസാമി, അഹമ്മദ് ഫൈസി കക്കാട്, ഇബ്രാഹിം ഫൈസി റിപ്പണ്‍, ഹാരിസ് ബാഖവി കംബ്ലക്കാട്, അലി ഫൈസി തൂത എന്നിവര്‍ പ്രസംഗിച്ചു.
സമാപനസംഗമം ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ഉദ്ഘാടനംചെയ്തു. ശൈകുനാ  കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, അലിഗഢ് ഓഫ് കാമ്പസ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദ്, ഇബ്രാഹിം ഫൈസി റിപ്പണ്‍, അലി ഫൈസി തൂത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹാരിസ് ബാഖവി കംബ്ലക്കാട് മത്സരങ്ങളുടെ ഫലപ്രഖ്യാപനവും മര്‍ക്കസ് ജനറല്‍ സെക്രട്ടറി കുഞ്ഞുട്ടി ഹാജി സമ്മാനദാനവും നിര്‍വഹിച്ചു.