സത്യധാര തന്‍ബീഹിലേക്ക് സൃഷ്‌ടികള്‍ ക്ഷണിക്കുന്നു
ത്വലബാവിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സത്യധാര ദൈ്വവാരികയില്‍ `തന്‍ബീഹ്' എന്ന പേരില്‍ പുതിയ പംക്തി ആരംഭിക്കുന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. ദര്‍സ്, അറബിക് കോളേജുകളില്‍ നിന്നും സംസ്ഥാന സമിതി സൃഷ്‌ടികള്‍ സ്വീകരിക്കുകയും പ്രഗല്‍ഭരായ എഴുത്തുകാരുടെ പരിശോധനയ്‌ക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്നത് പ്രസിദ്ധീകരിക്കുന്നതും ജൂറിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പ്രോഗ്രാം തയ്യാര്‍ ചെയ്‌തിരിക്കുന്നത്. പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതിന്ന് പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. ആയതിനാല്‍ ഈ വിവരം വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറണമെന്നും (നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്തുക) സൃഷ്‌ടികള്‍ താഴെ കാണുന്ന വിലാസത്തില്‍ അയച്ചുതരാനും ത്വലബായുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9496228181 (കണ്‍വീണര്‍ )9544270017 (ഓര്‍ഗനൈസര്‍ )
സൃഷ്‌ടികള്‍ അയക്കേണ്ട വിലാസം
കണ്‍വീണര്‍ , ത്വലബാവിംഗ് (തന്‍ബീഹ്)
ജാമിഅ നൂരിയ്യ അറബിക് കോളേജ്, ഫൈസാബാദ്
പട്ടിക്കാട്. പി.ഒ, മലപ്പുറം, 679 325




