Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ശുഹൈബ് തങ്ങളുടെ മാതാവിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുക
ദുബൈ :എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങളുടെ മാതാവ് ആയിഷ ബീവിയുടെ നിര്യാണത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികള്‍ അനുശോചിച്ചു. പരേതക്ക് വേണ്ടി
നാളെ (വെള്ളിയാഴ്ച) ജുമുഅ നമസ്കാരത്തിന് ശേഷം പള്ളികളില്‍ വെച്ച് മയ്യിത്ത് നമസ്കാരം സംഘടിപ്പിക്കുകയും, പ്രാര്‍ഥിക്കുകയും ചെയ്യണമെന്നു മുഴുവന്‍ ജില്ലാ കമ്മിറ്റികളോടും,പ്രവര്‍ത്തകരോടും സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ഇന്നു രാത്രി (വ്യാഴം) ഇശാ നമസ്കാരത്തിന് ശേഷം ദല്മൂക് മസ്ജിദില്‍ വെച്ച് നടക്കുന്ന സ്വലാത്ത് മജ് ലിസിന് ശേഷം മയ്യിത്ത് നമസ്കാരം ഉണ്ടായിരിക്കുന്നതാണ്. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുക.
ഇന്നു രാത്രി (വ്യാഴം)  ഒമ്പത്‌ മണിക്ക്  ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക്‌ ദഅവ സെന്‍ററില്‍ വെച്ച് എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി  പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങളുടെ മാതാവ് ആയിഷ ബീവി വേണ്ടിയുള്ള  മയ്യിത്ത് നമസ്കാരവും പ്രാര്‍ത്ഥന സദസ്സും  ഉണ്ടായിരിക്കുന്നതാണ്.