Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

KICR സൗഹൃദ സംഗമം ആവേശമായി


ബഹു ഹാരിസ്‌ ബാകവി സദസ്സിനെ അബിസംബോധനം ചെയുന്നു
അബൂദബി: കേരള ഇസ്ലാമിക്‌ ക്ലാസ് റൂമിന്റെ പ്രചരണാര്‍ത്ഥം അബൂദബി skssf ടി വിംഗ് സംഘടിപ്പിച്ച KICR സൗഹൃദ സംഗമം ആവേശമായി. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമിലൂടെ പരിജയപ്പെട്ടവര്‍ പരസ്പരം കണ്ടുമുട്ടലിന്റെയും സൌഹ്രദം പങ്കുവേക്കളിന്റെയും വേദിയായി മാറി. നിരവധി പ്രവര്‍ത്തകരെ കൊണ്ടും സംഗമം ശ്രദ്ധേയമായി. SKSSF അബൂദബി സംസ്ഥാന പ്രസിഡണ്ട്‌ ബഹു: ഹാരിസ് ബാഖവിയുടെ അധ്യഷതയില്‍ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ പൂക്കൊയതങ്ങള്‍ സംഗമം ഉല്‍ഘാടനം ചെയ്തു. ബഹു: ഉമര്‍ കൊളത്തൂര്‍ ക്ലാസ്സ്‌ റൂം പ്രസന്‍റെഷന്‍ നല്‍കി. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ (Sec: islmic center Public relation) സുന്നി സെന്‍റെര്‍ പ്രസി: അബ്ദുല്‍ റഹിമാന്‍ ഒളവട്ടൂര്‍, ബഹു: ഉസ്താദ്‌ സഹദ് ഫൈസി, ഹംസ മുസ്ല്യാര്‍, ഉസ്മാന്‍ ഹാജി (സുന്നി സെന്‍റര്‍),റഷീദ് ഫൈസി (എസ് കെ എസ് എസ് എഫ് സ്റ്റേറ്റ്)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.നൌഫല്‍ ആസ്:അദി സ്വാഗതവും സജീര്‍ ഇരിവേരി നന്നിയും പറഞ്ഞു. പരിപാടിക്ക് ടി വിംഗ് പ്രവര്‍ത്തകരായ മുഹമ്മദ്‌ കോയ തങ്ങള്‍, റാഫി ഹുദവി, സജീര്‍ ഇരിവേരി, അലി അക്ബര്‍ ഇരിങ്ങാവൂര്‍, സകീര്‍ വേന്മനാട് . മുഹമ്മദലി മണ്ണാര്‍ക്കാട്, നൌഫല്‍ ഫൈസി, സാജിദ് രാമന്തളി , സിയാദ് കരിമ്പം, മുനീര്‍ പരപ്പില്‍, ബദര്‍, ഷാഫി, വെട്ടിക്കാട്ടിരി നൌഫല്‍ പട്ടാമ്പി എന്നിവര്‍ നേത്രത്വം നല്‍കി .