കോഴിക്കോട് ഖാസിയും കൂടത്തായിയും ഇന്ന് മാര്‍പ്പനടുക്കയില്‍
കുമ്പഡാജ : സല്‍സരണിക്കൊരു യുവജാഗ്രത എന്ന പ്രമേയവുമായി SKSSF സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ക്ലസ്റ്റര്‍ സമ്മേളനങ്ങളുടെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ സമ്മേളനവും റാലിയും ഇന്ന് (29-10-2011 ശനി) വൈകുന്നേരം 4 മണിക്ക് മാര്‍പ്പനടുക്ക ശഹീദേമില്ലത്ത് സി.എം.ഉസ്‌താദ് നഗറില്‍ വെച്ച് നടക്കും. പരിപാടി കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. SKSSF സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. സുന്നിയുവജന സംഘം ജില്ലാപ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, SKSSF ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര, ഫസലുറഹ്മാന്‍ ദാരിമി, എം. അബൂബക്കര്‍, ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി, റസാഖ് അര്‍ശദി കുമ്പഡാജ, ബഷീര്‍ മൗലവി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.




