Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മലബാര്‍ ക്യാമ്പസ്‌ കാള്‍ 2011 രജിസ്ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട് : 'വിജ്ഞാനം ,വിനയം സേവനം' എന്ന പ്രമേയത്തെ ആസ്പദമാക്കി 2011 ഡിസംബര്‍ 24,25 തിയ്യതികളില്‍ മലപ്പുറം ദാറുല്‍ ഹുദ കാമ്പസില്‍ വെച്ചു നടക്കുന്ന മലബാര്‍ ക്യാമ്പസ്‌ കാള്‍ -ന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു, ആദ്യ രജിസ്ട്രേഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി ബിഷ്റുല്‍ ഹാഫി നിര്‍വഹിച്ചു. SKSSF ക്യാമ്പസ്‌ വിംഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിക്കപ്പെടുന്നത് . . മലബാര്‍ ജില്ലകളിലെ കാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്ടര്‍ ചെയ്യാവുന്നതാണ്. www.skssfcampazone.org എന്ന ക്യാമ്പസ്‌ വിങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാണ് . രജിസ്ട്രേഷന്‍ ഡിസംബര്‍ 10 നു ക്ലോസ് ചെയ്യും. മലബാര്‍ ക്യാമ്പസ്‌ കാള്‍ -ന്റെ ഭാഗമായി കാമ്പസുകളില്‍ ക്യാമ്പസ്‌ സംഗമം, ഫോട്ടോഗ്രഫി മത്സരം, സര്‍വ്വേ ,ലഘുലേഖ വിതരണം, പസ്സില്‍ മേയ്കിംഗ് , സാഹിത്യ സദസ്സ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാന ചെയര്‍മാന്‍ ആരിഫലി അധ്യക്ഷത വഹിച്ചു. ഖയ്യൂം കടമ്പോട്, ഷാജിദ് തിരൂര്‍ , എന്നിവര്‍ പ്രസംഗിച്ചു . ജന.കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്‌ സ്വാഗതവും ജാബിര്‍ എടപ്പാള്‍ നന്ദിയും പറഞ്ഞു