അല്‍വാന്‍ 2011 ലോഗോ പ്രകാശനം ചെയ്തു
![]() |
| കാപ്പാട് കെ.കെ.എം. ഇസ്‍ലാമിക് അക്കാദമി സ്റ്റുഡന്‍റ്സ് ഫെസ്റ്റ് അല്‍വാന്‍ 2011 ലോഗോ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് നദ്‍വിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു |
കാപ്പാട് : കെ.കെ.എം. ഇസ്‍ലാമിക് അക്കാദമി സ്റ്റുഡന്‍റ്സ് ഫെസ്റ്റ് അല്‍വാന്‍ 2011 ലോഗോ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് നദ്‍വിക്ക് നല്‍കി പ്രകാശനം ചെയ്തു. എം. അഹ്‍മദ് കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി സംഘടനയായ അല്‍ഇഹ്സാന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 3 മുതലാണ് ഫെസ്റ്റ് ആരംഭിക്കുന്നത്. കലാ കായിക ഇനങ്ങളിലായി നടക്കുന്ന ഫെസ്റ്റിലെ കായിക മത്സരങങളുടെ ഉദ്ഘാടനം നവംബര്‍ 20 ന് അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് നദ്‍വി നിര്‍വ്വഹിച്ചു. കലാ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിക്കും. ഡിസംബര്‍ 8 ന് അല്‍ഹുദാ കാന്പസില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തോടു കൂടി ഫെസ്റ്റിന് തിരശ്ശീല വീഴും





