Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ 2012 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു
റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ 2012 ലെ കലണ്ടര്‍ പ്രകാശനം മുഹമ്മദ് തങ്ങള്‍ ചെട്ടിപ്പടി, SYS സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് മുസ്തഫ ബാഖവി പെരുമുഗം അദ്ധ്യക്ഷത വഹിച്ചു. കാവനൂര്‍ മജ്മ സെക്രട്ടറി സി.എം. കുട്ടി സഖാഫി മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ എന്‍.സി. മുഹമ്മദ് കണ്ണൂര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബൂബക്കര്‍ ബാഖവി മാരായമംഗലം എന്നിവര്‍ പ്രസംഗിച്ചു.