സമസ്‌ത സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്‌തു
മലപ്പുറം : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക പ്രചരണത്തിന്റെ ഭാഗമായി ബഹു വര്‍ണ്ണകലണ്ടര്‍ പുറത്തിറക്കി. എസ്.വൈ.എസ്. ജില്ലാ കൗണ്‍സില്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ എസ്.എം. ജിഫ്രി തങ്ങള്‍ പ്രകാശനം ചെയ്‌തു. എന്‍.ടി.സി. കോളേജ് ഗ്രൂപ്പ് എം.ഡി. എന്‍.ടി.സി. മജീദ് ഏറ്റുവാങ്ങി. എസ്.വൈ.എസ്. പെരിന്തല്‍ണ്ണ മണ്ഡലം കമ്മിറ്റിയാണ് കളണ്ടര്‍ പ്രസിദ്ധീകരിച്ചത്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്‌തു. പി.പി. മുഹമ്മദ് ഫൈസി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍, കെ.കെ.എസ്. തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.ടി. അലി മുസ്‌ലിയാര്‍, സലീം എടക്കര, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍ സംബന്ധിച്ചു.





