Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അറഫാ മൈതാനം പാല്‍ കടലായി
മക്ക : സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ജ്വലിക്കുന്ന ഓര്‍മ്മകളുമായി അറഫാ മൈതാനം ഇന്നലെ ശുഭ്രസാഗരമായി മാറി. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ മുപ്പത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ അറഫയില്‍ സംഗമിച്ചു വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങ് പൂര്‍ത്തിയാക്കി. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്കവല്‍മുല്‍ക്ക്, ലാ ശരീക്കലക് എന്ന തല്‍ബിയത്ത് ധ്വനികളും ദൈവകീര്‍ത്തനങ്ങളുമായി ഒരേമനസ്സും ഒരേ വസ്ത്രവുമായി വന്നെത്തിയവര്‍ അപൂര്‍വ്വനിമിഷങ്ങളെ ഭാവിജീവിതത്തിന്റെ കടിഞ്ഞാണാക്കി മാറ്റിയാണ് അറഫാമൈതാനം വിട്ടത്.