SKSSF ഈദ് മീറ്റ് സംഘടിപ്പിച്ചു
![]() |
| ദുബൈ SKSSF ഈദ് മീറ്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു |
ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേര ലാന്റ്‌മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ഈദ് മീറ്റ് സംഘടിപ്പിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മീറ്റ് ഉദ്‌ഘാടനം ചെയ്‌തു. ഇബ്‌റാഹീം നബി (അ) എന്ന പിതാവിന്റെയും ഹാജറ ബീവി എന്ന മാതാവിന്റെയും ഇസ്‌മാഈല്‍ നബി (അ) എന്ന മകന്റെയും ത്യാഗമാര്‍ന്ന ജീവിതം ഓരോ കുടുംബങ്ങള്‍ക്കും മാതൃകയാണെന്ന് തങ്ങള്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അബ്‌ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു.





