SKSSF ബദിയടുക്ക മേഖല ക്യാമ്പ് സമാപിച്ചു
![]() |
| വികാസത്തിന്‍റെ വഴിയടയാളങ്ങള്‍ SKSSF ബദിയഡുക്ക മേഖല കമ്മിറ്റിയുടെ കറുവത്തടുക്കയില്‍ നടന്ന പ്രവര്‍ത്തക ക്യാന്പ് എം.എസ്. തങ്ങള്‍ മദനി പൊവ്വല്‍ ഉദ്ഘാടനം ചെയ്യുന്നു |
കുമ്പഡാജ : SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടത്തേണ്ട രണ്ട് സെക്ഷനുകളിലായി അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്യാമ്പ് കറുവത്തടുക്ക ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പ് മേഖലപ്രസിഡണ്ട് മുനീര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ എം.എസ്.തങ്ങള്‍ മദനി പൊവ്വല്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത പിന്നിട്ട വഴികള്‍ എന്ന വിഷയം ഹനീഫ് ഹുദവി ദേലംപാടി സംഘടനാപ്രവര്‍ത്തകര്‍ക്കൊരു മാര്‍ഗ്ഗദര്‍ശനം എന്ന വിഷയം അമാനുളള റഹ്മാനി മലപ്പുറം തുടങ്ങിയവര്‍ അവതരിപ്പിച്ചു. SKSSF ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, ഫസലുറഹ്മാന്‍ ദാരിമി, ബി.എച്ച്.അബ്‌ദുല്ലക്കുഞ്ഞി, ആലിക്കുഞ്ഞി ദാരിമി, എം.എസ്.മൊയ്‌തു, റസാഖ് അര്‍ശദി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ബഷീര്‍ മൗലവി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് അര്‍ശദി ഉക്കിനടുക്ക, ജലാലുദ്ദീന്‍ ദാരിമി, ലത്തീഫ് മാര്‍പ്പനടുക്ക, എസ്.മുഹമ്മദ്, അലി തുപ്പക്കല്‍, കെ.എസ്.മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.





