SKSSF ആരോഗ്യ കാമ്പയിന്‍ ആരംഭിച്ചു
കാസര്‍കോട് : സമ്പൂര്‍ണ്ണ ആരോഗ്യം സാമൂഹിക സുസ്ഥിതിക്ക് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായുളള ജില്ലാതല ആരോഗ്യ കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായി വെള്ളിയാഴ്‌ച പള്ളികളില്‍ ഉദ്‌ഭോദനം, ഓണ്‍ലൈന്‍ ആരോഗ്യ ക്വിസ്, ക്ലസ്റ്റര്‍ തലങ്ങളില്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, കമ്പസ്സുകളില്‍ ക്യാമ്പസ് സര്‍വ്വേ, കൊളാഷ്, ശാഖതലങ്ങളില്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് അങ്ങാടികളിലും പള്ളികളിലും മദ്രസ്സാ സ്‌കൂളുകളിലും ശുചിത്വദിനാചരണം, ജില്ലാതലത്തില്‍ ഡിസംബര്‍ 5ന് ആരോഗ്യ ബോധവത്‌കരണത്തെക്കുറിച്ചുളള കോളാഷ്, ഡിസംബര്‍ രണ്ടാം വാരം സെമിനാര്‍ എന്നിവ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ഹാഷിം ദാരിമി ദേലംപാടി, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.




