ജിദ്ദാ എസ്.വൈ.എസ്. മുഹറം കാന്പയിന്‍ നടത്തി
ജിദ്ദ : ഭദ്രമായ സാന്പത്തിക സ്രോതസ്സുകളെ സൃഷ്ടിച്ചല്ല, പകരം സംസ്കാര സന്പന്നമായ ഒരു മനുഷ്യ സമൂഹത്തെ ലോകത്തിനു സമര്‍പ്പിച്ചുകൊണ്ടാണ് പ്രവാചക തിരുമേനി പ്രബോധനം പൂര്‍ത്തീകരിച്ചതെന്നും വിശുദ്ധ ദീനിന്‍റെ നിലനില്‍പും ലോക സമാധാനവും സാധ്യമാക്കാന്‍ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക എന്നതാണ് ത്യാഗസന്പൂര്‍ണ്ണമായ ഹിജ്റയുടെ സന്ദേശമെന്നും പ്രമുഖ വാഗ്മി മുസ്തഫ ഹുദവി കൊടക്കാട് പറഞ്ഞു.
മസകാലിക സമൂഹത്തെ ഗ്രസിച്ച മൂല്യ ച്യുതികള്‍ മനസ്സിലാക്കി വ്യക്തികളെയും സമൂഹത്തെയും ശുദ്ധീകരിക്കാന്‍ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയാണ് ആത്മീയ നായകന്മാര്‍ ചെയ്തിട്ടുള്ളത്. ഗതകാല സമൂഹത്തേക്കാളേറെ തിന്മകള്‍ വ്യാപകമായ നവലോകത്ത് സംസ്കരണത്തിന്‍റെ ആവശ്യകതയും വര്‍ദ്ധിച്ച് വരുന്നതായി അദ്ദേഹം പറഞ്ഞു. ലോക ചരിത്രത്തോളം പഴക്കമുള്ള സമൃദ്ധി ധന്യമായ അനേകം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹറം ഒന്പതും പത്തും മുസ്‍ലിം ലോകം പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ചൈതന്യവത്താക്കുന്പോള്‍ ജൂത ഷിയാ വാഭാഗങ്ങള്‍ അനുവര്‍ത്തിക്കുന്ന അനാചാരങ്ങള്‍ ചരിത്രത്തോടുള്ള നിന്ദയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വൈദേശിക ശക്തികളുടെ ചാരന്മാരായി നമ്മുടെ നാട്ടില്‍ വേരുറപ്പിച്ച ഷിയാ സമൂഹം ഇത്തരം അനാചാരങ്ങളെ മുസ്‍ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചപ്പോള്‍ അതിനെതിരെ സമരം നയിച്ച് സമൂഹത്തിന് ദിശാമാര്‍ഗ്ഗം കാണിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരായിരുന്നുവെന്നും ഇത്തരം സാമൂഹ്യ തന്മകള്‍ക്കെതിരെ ബോധന സംസ്കരണ കര്‍മ്മ പദ്ധതികളുമായി നിരന്തരം പ്രവര്‍ത്തിച്ച സമസ്തയുടെ ഇടപെടലുകള്‍ എല്ലാ മേഖലകളിലും സമൂല്യമായ പരിവര്‍ത്തനം സാധ്യമാക്കിയതായും സമസ്ത 85-ാം വാര്‍ഷികമാഘോഷിക്കുന്ന ഈ ഘട്ടത്തില്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദാ സുന്നി യുവജന സംഘം സംഘടിപ്പിച്ച മുഹറം കാന്പയിന്‍റെ ഭാഗമായി നടന്ന മുഹറം സന്ദേശം പഠന കാന്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശറഫിയ്യ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, സി.കെ.എ. റസാഖ് മാസ്റ്റര്‍, അബ്ദുല്‍ ബാരി ഹുദവി, അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍, അശ്റഫ് തറയിട്ടാല്‍, അലി ഫൈസി മാനന്തേരി, അബ്ദുറഹ്‍മാന്‍ ഗുഡല്ലൂര്‍, അസീസ് പറപ്പൂര്‍, മജീദ് പുകയൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി സ്വാഗതവും മുസ്തഫ അന്‍വരി വേങ്ങൂര്‍ നന്ദിയും പറഞ്ഞു.





