Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികത്തിന് നാളെ തുടക്കം
തിരുവമ്പാടി: ശംസുല്‍ ഉലമ സ്മാരക ഇസ്‌ലാമിക് സെന്ററിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആറുദിവസത്തെ വാര്‍ഷികപരിപാടിയുടെ ഭാഗമായി മതപ്രഭാഷണം, മഹല്ല് സംഗമം, ദിക്ര്‍ ദുആ സമ്മേളനം തുടങ്ങിയവ നടക്കും. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സമാപനസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും. മതപണ്ഡിതരായ മുസ്തഫ ഹുദവി ആക്കോട്, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, ഉമര്‍ ഫൈസി, ബാവ ജീറാനി, സലാം ഫൈസി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കെ.എന്‍.എസ്. മൗലവി, സി. അബ്ദുള്‍ സലാം, സി.എ. അലി മൗലവി, ടി.എച്ച്. ഷമീര്‍, കെ.എ. മോയിന്‍, മജീദ് തവരയില്‍ എന്നിവര്‍ പങ്കെടുത്തു.