ശിഹാബ്തങ്ങള്‍സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ യതീംഖാന കാമ്പസ്സില്‍ നിര്‍മിച്ച സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ ബില്‍ഡിങ് കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. യതീംഖാന ചെയര്‍മാന്‍ സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പ്ലസ്ടു ബയോളജി ലാബ് മന്ത്രി ഡോ.എം.കെ.മുനീറും ഫിസിക്‌സ് ലാബ് എം.കെ.രാഘവന്‍ എം.പി.യും ഉദ്ഘാടനം ചെയ്തു. എം.എ.റസാഖ്, ഇബ്രാഹിം എളേറ്റില്‍, കെ.എ.ഖാദര്‍, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മാധവദാസ്, കെ.മൂസ എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത മഹല്‍ ഉദ്ഘാടനം
മുക്കം: എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചുള്ളിക്കാപറമ്പ് അങ്ങാടിയില്‍ സ്ഥാപിച്ച സമസ്ത മഹല്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വി. ഇമ്പിച്ചാലി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ. മോയിന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.വി. അബ്ദുറഹിമാന്‍, സി.കെ. ബീരാന്‍കുട്ടി, എ.കെ. അബ്ദുല്‍ ഗഫൂര്‍ ഫൈസി, കെ.പി. മുഹമ്മദ് ഫൈസി, പി. മമ്മദ് എന്നിവര്‍ സംസാരിച്ചു. വൈത്തല അബൂബക്കര്‍ സ്വാഗതവും കെ.പി. യൂസുഫ് ഫൈസി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മിര്‍ഷാദ് ചാലിയത്തിന്റെ കഥാപ്രസംഗവും അരങ്ങേറി.




