Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നിലാമുറ്റം മഖാം ഉറൂസ് സമാപിച്ചു
ഇരിക്കൂര്‍: ആയിരങ്ങള്‍ സിയാറത്തിനെത്തിയ നിലാമുറ്റം മഖാം ഉറൂസ് സമാപിച്ചു. പ്രഭാഷണ സദസ്സുകള്‍ക്ക് പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍, മുനവ്വറലി ശിഹാബ്തങ്ങള്‍, പി.കെ.പി.അബ്ദുള്‍സലാം മൗലവി, ഹാശിം കുഞ്ഞിക്കോയ തങ്ങള്‍, സിദ്ദിഖ് ദാരിമി ബക്കളം. ഒഴുകൂര്‍ മുഹമ്മദ് ബാഖവി, അബ്ദുറസാഖ് ദാരിമി, ഷൗക്കത്തലി ഫൈസി, ഷക്കീര്‍ ഹൈതമി എന്നിവര്‍ നേതൃത്വംനല്‍കി. അന്നദാനവും ദിഖ്ര്‍ ഹല്‍ഖയും നടന്നു. ഉറൂസിന്റെ സമാപനംകുറിച്ച് നടന്ന കൂട്ട സിയാറത്തിന് കോഴിക്കോട് വലിയഖാസി മുഹമ്മദ്‌കോയ തങ്ങള്‍ നേതൃത്വംനല്‍കി.
നാട്ടുകല്‍ മഖാം ഉറൂസ് കൊടിയേറി
കരിങ്കല്ലത്താണി: ദേശീയപാത 213ലെ നാട്ടുകല്‍ മഖാം ഉറൂസിന് കൊടിയേറി. അഞ്ച് ദിവസങ്ങളിലായാണ് ചടങ്ങുകള്‍. രാവിലെ നടന്ന മഖാം സിയാറത്തിന് അല്‍ഹാജ് സി.പി. മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഇമ്പിച്ചികോയ തങ്ങള്‍ പതാക ഉയര്‍ത്തി. രാത്രി അഹമ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം ഉണ്ടായി. വെള്ളിയാഴ്ച ദിക്ര്‍ ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. അന്നദാനം, മൗലീദ് പാരായണം എന്നിവയും ഉണ്ടാകും.