ജാമിഅഃ നൂരിയ്യ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു
തിരുവനന്തപുരം: മലപ്പുറം പട്ടിക്കാട് ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ സമസ്തയും പോഷകഘടകങ്ങളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.എം.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജംഇയ്യത്തുല്‍ ഉലമ സംയുക്തമായാണ് സ്വാഗതസംഘം രൂപവത്കരിച്ചത്. അബൂബക്കര്‍ ഫൈസി, സഈദ് മുസലിയാര്‍ വിഴിഞ്ഞം, ഫഖ്‌റുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ ബാഖവി പേരുമല (രക്ഷാധികാരികള്‍), നസീര്‍ഖാന്‍ ഫൈസി (ചെയര്‍മാന്‍), നസര്‍ ഫൈസി പൂഴനാട്, അബ്ദുല്‍ റഹ്ാന്‍ ബാഖവി വര്‍ക്കല, സുബൈര്‍ വഴിമുക്ക്, ഹുസൈന്‍ മുസലിയാര്‍ (വൈസ് ചെയര്‍മാന്മാര്‍), ആലംകോട് ഹസ്സന്‍ (ജനറല്‍ കണ്‍വീനര്‍), ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, ഹാറൂണ്‍ റഷീദ്, ഫാറൂഖ് ബീമാപ്പള്ളി (ജോയിന്റ് കണ്‍വീനര്‍), കണ്ടവിളാകം അബ്ദുല്‍ ഖാദര്‍ ഹാജി (ഖജാന്‍ജി), അഹ്മദി റഷാദ് (പ്രചാരണ ചെയര്‍മാന്‍),അബ്ദുല്‍ കബീര്‍ ദാരിമി, അബ്ദുല്‍ സലാം വേളി (കണ്‍വീനര്‍, പ്രചരണം) എന്നിവരാണ് ഭാരവാഹികള്‍.




