Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിശ്വാസ്യത : വിജയത്തിലേക്കുള്ള വഴി
മനുഷ്യ കുലത്തെ സമൂഹജീവിയായി സ്യഷ്ടിച്ച അല്ലാഹു ഈ ജീവിതത്തിന്റെ വിജയത്തിനും പ്രായോഗികതക്കും അനിവാര്യമായ പല സ്വഭാവ വിശേഷങ്ങളെയുമുള്‍ക്കൊള്ളാന്‍ മനുഷ്യ സമൂഹത്തെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സ്വഭാവ വിശേഷങ്ങളുടെ അദ്ധ്യാപനവും , പരിപാലനവുമാണ് പ്രവാചക നിയോഗങ്ങള്‍ക്കു പിന്നില്‍ പോലും അല്ലാഹു ലക്ഷീകരിച്ചിരിക്കുന്നത് എന്നു കാണാം. അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി ( സ) തങ്ങളുടെ ഒരു തിരുവചനം ഇപ്രകാരമാണ് 'ീര്‍ച്ചയായും ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഉത്തമമായ സ്വഭാവവിശേഷണങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ്'
സാമൂഹ്യ ജീവിതത്തിന്റെ അടിത്തറക്കു ഭദ്രത നല്‍കുന്ന ഇത്തരം സ്വഭാവഗുണങ്ങളില്‍ സുപ്രധാന സ്ഥാനമര്‍ഹിക്കുന്ന ഒന്നാണ് വിശ്വാസ്യത. പരസ്പരമുള്ള ഇടപാടുകളിലും , വാഗ്ദാന പാലനങ്ങളിലുമെല്ലാം സുതാര്യതയും, സംശുദ്ധിയും കാത്തു സൂക്ഷിക്കുവാനും അതു വഴി തന്റെ സഹജീവികളുടെ ബഹുമാനവും, അംഗീകാരവും നേടിയെടുക്കുവാനും ഈ ശീലം മനുഷ്യനെ പ്രാപ്തമാക്കുന്നു. more...