മുഅല്ലിം ദിനാചരണം
കരുവാരകുണ്ട്: മുണ്ടക്കോട് നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന മുഅല്ലിം ദിനാചരണം മമ്മദ്‌ഫൈസി ഉദ്ഘാടനംചെയ്തു. ടി. ഹംസഹാജി, കെ.അബ്ദുല്‍ഹമീദ്, ടി. മുഹമ്മദ് കുഞ്ഞു, അയൂബ് ദാരിമി, സി. അബ്ദുല്‍അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദുആ സമ്മേളനം നടത്തി
കരുവാരകുണ്ട്: കേരള പഴയകടയ്ക്കല്‍ ടൗണ്‍ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച ദുആ സമ്മേളനവും സ്വലാത്ത് വാര്‍ഷികവും അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനംചെയ്തു. അബു പട്ടണത്ത് അധ്യക്ഷതവഹിച്ചു. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം ദുആ മജ്‌ലിസിന് നേതൃത്വംനല്‍കി.
കെ.ടി. ഉസ്താദ് അനുസ്മരണം
തിരൂരങ്ങാടി: സമസ്ത കേന്ദ്രമുശാവറ അംഗമായിരുന്ന കിണാശ്ശേരി മുഹമ്മദ് മുസ് ലിയാരുടെ അനുസ്മരണം 23ന് പറമ്പില്‍പീടിക സുന്നി സെന്ററില്‍ നടക്കും. എസ്.എസ്.എഫ് സെക്ടര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വൈകീട്ട് 6. 30ന് നടക്കുന്ന സെമിനാര്‍ പി.കെ. അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്യും.




