Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ നൂരിയ്യ ജൂബിലി ആഘോഷപ്രഖ്യാപനം
തിരുവനന്തപുരം: മലപ്പുറം പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷപരിപാടികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ജാമിഅഃ നൂരിയ്യഃ അറബികോളേജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്.
ജാമിഅഃ നൂരിയ്യഃ അറബി കോളേജ് ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദക്കലി ശാഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഡോ. എം.കെ. മുനീര്‍, പി.കെ. അബ്ദു റബ്ബ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എ.പി. അനില്‍കുമാര്‍, ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാര്‍, പി. ഉബൈദുള്ള എം.എല്‍.എ. തുടങ്ങിയവര്‍ സംസാരിച്ചു.