ദേശീയ ദിനാഘോഷം: എങ്ങും ആഘോഷപ്പൊലിമ
ആഘോഷങ്ങള്‍ അതിരുകടക്കരുത്
യു.എ.ഇ 40ാം ദേശീയ ദിനാഘോഷ നിറവില്‍. കവലകളും കെട്ടിടങ്ങളും പ്രഭാപൂരിതം. ആഘോഷ പരിപാടികള്‍ മൂര്‍ധന്യത്തിലായതോടെ ഭൂരിഭാഗം റോഡുകളും പാലങ്ങളും റൗണ്ടെബൗട്ടുകളും ചമഞ്ഞു നില്‍ക്കുന്നു. കൊടികളും തോരണങ്ങളും കെട്ടിയും രാഷ്ട്ര നേതാക്കളുടെ പടങ്ങളുള്ള വലിയ ഫ്ളക്സുകളള്‍ സ്ഥാപിച്ചും വലുതും ചെറുതുമായ ഷോപ്പുകളും ഷോപ്പിംഗ് കോംപ്ളക്സുകളുമെല്ലാം നിറഞ്ഞ ആവേശത്തിലാണ്. സ്വദേശികളും വിദേശികളുമെന്ന യാതൊരു വിവേചനവുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ദേശീയ ദിനമാഘോഷിക്കാന്‍ തയാറായിരിക്കുകയാണ്. അനിസ്ലാമിക ചിലവുകളും ആഘൊഷങ്ങളും നാം ഒഴിവാക്കണം.
ദുബൈ സുന്നി സെന്റര്‍ മദ്രസ്സ വിദ്യാര്‍ത്ഥികളുടെ ദേശീയ ദിനാഘോഷം ഇന്ന് (01.12.2011) ഹമരിയ സുന്നി സെന്റ്രര്‍ മദ്രസ്സയില്‍ വെച്ച് വൈകീട് നാലു മണിക്ക് നടക്കും. ദുബൈ ചപ്റ്റ്ര്‍ ഹാദിയ നാളെ (02.12.2011) അതിവിപുലമായ ദേശീയ ദിനാഘോഷ പരിപാടികളാണ് ദുബൈ കെ.എം.സി.സി ഹാളില്‍ വെച്ച് നടത്തുക. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബഖവി, അബൂബക്കര്‍ ഹുദവി എന്നിവര്‍ വിത്യസത വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തും. കൂടതെ മമ്പുറം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണവും മൗലൂദും നടത്തും.
ദുബൈ സുന്നി സെന്റ്രറും ദുബൈ എസ്.കെ.എസ്.എസ്.എഫും സംയുക്തമായി ദേശീയ ദിനാഘോഷം 09.12.2011 വെള്ളീ ദേര ലാന്റ് മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. ഔഖാഫ് പ്രതിനിധികളും, മത രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം ദുബൈ സുന്നി സെന്റ്രര്‍ ആഴ്ചകള്‍ തോറും നടത്തുന്ന ഖുര്‍ആന്‍ ക്ലാസുകളുടെ വാര്‍ഷികവും കൂടിയായിരിക്കും.





