ജിദ്ദാ SYS മുഹറം സന്ദേശം വെള്ളിയാഴ്ച
ജിദ്ദ : ജിദ്ദാ സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന മുഹറം കാന്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഹറം സന്ദേശം പഠന ക്ലാസ് ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ശറഫിയ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്. പരിപാടിയില്‍ മുസ്തഫ ഹുദവി മുഹറത്തിന്‍റെ സന്ദേശം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് സി.കെ. റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലംപാടി എന്നിവര്‍ അറിയിച്ചു.




