Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്തയുടെ സേവനം മഹത്തരം-ഹൈദരലി ശിഹാബ്തങ്ങള്‍
താമരശ്ശേരി: മദ്രസാ പ്രസ്ഥാനത്തിലൂടെ മുസ്‌ലിംസമൂഹത്തിന്റെ ആത്മീയ വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കിയ 'സമസ്ത'യുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന്  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മഠത്തുംപൊയില്‍ ദാറുല്‍ ഉലൂം മദ്രസക്കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
'സമസ്ത' ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുട്ടി വയനാട് മുഖ്യ പ്രഭാഷണം നടത്തി. സി. മോയിന്‍കുട്ടി എം.എല്‍.എ., വി.എം. ഉമ്മര്‍ എം.എല്‍.എ., സി.പി. ബഷീര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ടി.പി.സി. മുഹമ്മദ്‌കോയ ഫൈസി, നാസര്‍ എസ്റ്റേറ്റ്മുക്ക്, വട്ടക്കണ്ടി സലാം, സലിഫൈസി, വി.കെ. സലീം, എ.കെ. സലാം, അബ്ദുറസാഖ് ദാരിമി, യു.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി. ഇസ്മായില്‍ സ്വാഗതവും വി.കെ. അബൂബക്കര്‍ നന്ദിയും പറഞ്ഞു.