Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശയാത്ര സമാപിച്ചു
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാകമ്മിറ്റി ആദര്‍ശ കാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ ആദര്‍ശയാത്ര മഞ്ചേശ്വരം മിയ്യപ്പദവില്‍ സമാപിച്ചു. ജില്ലാപ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജാഥാനായകനും വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും ട്രഷറര്‍ ഹാരീസ് ദാരിമി കോഓര്‍ഡിനേറ്ററുമായ സംഘമാണ് ആദര്‍ശയാത്ര നയിച്ചത്. സമാപനപരിപാടിയില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുന്നി യുവജനസംഘം സംസ്ഥാന ഉപാധ്യക്ഷന്‍ എം.എ.ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാജനറല്‍ സെക്രട്ടറി പി.ബി.അബ്ദുറസാഖ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സലിം ഫൈസി ഇര്‍ഫാനി ആദര്‍ശപ്രഭാഷണവും അബ്ബാസ് ഫൈസി പുത്തിഗ മുഖ്യപ്രഭാഷണവും നടത്തി.