എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശക്കൂട്ടായ്മ നടത്തി
അണങ്കൂര്‍:എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ക്ലസ്റ്റര്‍ കമ്മിറ്റി അണങ്കൂര്‍ മദ്രസയില്‍ ആദര്‍ശക്കൂട്ടായ്മ സംഘടിപ്പിച്ചു. ജമാഅത്ത് ഖത്തീബ് ഇസ്മയില്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. കെ.എം.സൈനുദ്ദീന്‍ ഹാജി അധ്യക്ഷനായി. ജില്ലാട്രഷറര്‍ ഹാരിസ് ദാരിമി ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ഹാരിസ് ദാരിമി ബെദിര, അബ്ദുല്‍ഹമീദ് ഫൈസി, അബ്ദുല്‍ ഖാദര്‍ കടവത്ത്, മുഹമ്മദ് ബേഡകം, റഹിം ഫൈസി, ഹാരിസ് ബെദിര, അബ്ദുല്ല ചാല, എം.അബൂബക്കര്‍, മുഹമ്മദ് ഹനീഫ്, അബ്ദുല്‍റഹ്മാന്‍, ടി.എ.ഷാഫി, ഹാഷിഫ് അലി, അബൂബക്കര്‍, മജീദ് വലിയവളപ്പ്, എസ്.എം.അബൂബക്കര്‍, പി.എച്ച്.അസ്ഹരി, ടി.പി.അബ്ദുല്ല, ടി.കെ.അബ്ദുല്ല, ഇബ്രാഹിം അറഫ, അബ്ദുല്‍റസാഖ് ഹാജി, സമദ് കൊല്ലമ്പാടി, മുഹമ്മദ് നിസാര്‍ എന്നിവര്‍ സംസാരിച്ചു.




