Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഉറൂസ് നാളെ തുടങ്ങും
കാസര്‍കോട്: ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഉറൂസ് 13 മുതല്‍ 19 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരക്ക് ജമാഅത്ത് പ്രസിഡന്റ് എ.എം. അബ്ദുറഹ്മാന്‍ഹാജി പതാക ഉയര്‍ത്തും. രാത്രി ഏഴിന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. എ.എം. ബഷീര്‍ ബാഖവി രാണിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തും. 18ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. 19ന് വൈകീട്ട് നാലിന് അന്നദാനം. പത്രസമ്മേളനത്തില്‍ എ.എം. അബ്ദുറഹ്മാന്‍ ഹാജി, പി.ബി. അഹമ്മദ്, എം.കെ. അബ്ദുള്‍ റഹ്മാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.