Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രവാചക സ്മരണയുമായി നബിദിനം ഇന്ന്


കാസര്‍കോട്: പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മിനം കൊണ്ടാടാന്‍ നാടൊരുങ്ങി. ഞായറാഴ്ച പ്രവാചക കീര്‍ത്തനങ്ങളും മൗലീദ് പാരണയങ്ങളുംകൊണ്ട്മുഖരിതമാകും.ഒരാഴ്ച മുന്നേതന്നെ പലയിടത്തും നബിദിനത്തോടനുബന്ധിച്ച് പ്രഭാഷണം തുടങ്ങിയിട്ടുണ്ട്.
നബിദിനത്തോടനുബന്ധിച്ച് മദ്രസകളില്‍ കലാസാഹിത്യ മത്സരങ്ങളും ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. നഗരങ്ങളും വഴികളും അലങ്കരിച്ചിട്ടുണ്ട്. കൊടിതോരണങ്ങളും സ്വാഗത കമാനങ്ങളും അലങ്കാരങ്ങളും കൊണ്ട് വിശ്വാസികളെ സ്വാഗതംചെയ്യുന്ന കാഴ്ചയാണ് നഗരത്തിലെങ്ങും. കാസര്‍കോട് ടൗണും തളങ്കരയും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ നബിദിന ഘോഷയാത്ര നടക്കും. തളങ്കരയിലെ മുഴുവന്‍ മദ്രസകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പ്രവാചക കീര്‍ത്തനവുമായി മാലിക്ദീനാര്‍ പള്ളിയിലേക്ക് നീങ്ങും. നെല്ലിക്കുന്ന് മേഖലയിലെമദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഘോഷയാത്രനഗരം ചുറ്റി മടങ്ങും. ഘോഷയാത്രയില്‍ മധുരം വിതരണം ചെയ്യും.