Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മുഹമ്മദ് നബി(സ): അനുപമവ്യക്തിത്വം
പിണങ്ങോട് അബൂബക്കര്‍
എ.ഡി. 570 ഓഗസ്റ്റ് 30 (റബീഉല്‍ അവ്വല്‍ 12)ന് ജനനം. എ.ഡി.632 ജൂണ്‍ 7 (ഹിജ്‌റ 10 റബീഉല്‍അവ്വല്‍ 12) വഫാത്ത്.
'എന്റെ സൃഷ്ടിപ്പ് ഭംഗിയാക്കിയപോലെ എന്റെ സ്വഭാവഗുണങ്ങളും അല്ലാഹുവേ ഭംഗിയാക്കേണമേ' ഇത് പ്രവാചകന്റെ പ്രാര്‍ത്ഥനയാണ്. മുഹമ്മദ് നബി(സ) പരുഷമായി സംസാരിച്ചിരുന്നില്ല. ഗൗരവ സ്വരത്തിലോ, ആജ്ഞാസ്വരത്തിലോ, ദ്വയാര്‍ത്ഥത്തിലോ, ദുഃസൂചനയോടെയോ, വേദനിപ്പിക്കുന്ന വിധമോ, പരിഹസിക്കുന്ന തരത്തിലോ ഒരിക്കലും സംസാരിച്ചിട്ടില്ല. ദൈവീക വെളിപാടില്ലാതെ അവിടുന്ന് സംസാരിക്കില്ലെന്ന പരിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തി. തമാശയായിപോലും കളവു പറഞ്ഞില്ല. ഏഷണി, പരദൂഷണം, കുറ്റപ്പെടുത്തല്‍ ഉണ്ടായില്ല. പ്രവാചകന്‍ പൊട്ടിച്ചിരിച്ചിരുന്നില്ല. പുഞ്ചിരിയില്‍ ഒതുക്കി. ഇടയില്‍ കയറി നബി(സ) സംസാരിച്ചില്ല. മറ്റൊരാളുടെ സംസാരം ഒരിക്കലും തടസ്സപ്പെടുത്തിയിട്ടുമില്ല. നല്ല പ്രവൃത്തികളെ അഭിനന്ദിക്കുകയും, പുകഴ്ത്തിപ്പറയുകയും ചെയ്തിരുന്നു. അത് ചെറിയ കാര്യമാണെങ്കില്‍ പോലും.