Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നബിദിനാഘോഷം
ഇരിക്കൂര്‍:സിദ്ദിഖ്‌നഗര്‍ അല്‍ഹുദ ഹയര്‍ സെക്കന്‍ഡറി മദ്രസ എസ്.കെ.എസ്.ബി.വി. സാഹിത്യ സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷം മഹല്ല് ജനറല്‍ സെക്രട്ടറി കെ.ഹുസൈന്‍ ഹാജി ഉദ്ഘാടനംചെയ്തു. കെ.മുഹമ്മദ് അശ്രഫ് അധ്യക്ഷനായി. സര്‍ട്ടിഫിക്കറ്റ് വിതരണം സി.എച്ച്.സക്കറിയയും സമ്മാനദാനം സി.സി.അബ്ദുള്‍ റഹ്മാനും നിര്‍വഹിച്ചു. കാഷ് അവാര്‍ഡ് വിതരണം അബു അമാന നിര്‍വഹിച്ചു. കെ.കെ.ഫര്‍സീന്‍ ഖിറാഅത്ത് നടത്തി. മുഹമ്മദ് ദാരിമി സ്വാഗതവും എ.സി.ശംശാദ് നന്ദിയും പറഞ്ഞു.
നിടുവള്ളൂര്‍ മിസ്ബാഹുല്‍ ഹുദ മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷവും പൂര്‍വവിദ്യാര്‍ഥി സംഗമവും ടി.വി.ഉമ്മര്‍കോയ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. വി.വി.മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.