ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍വീസില്‍ അവസരം
കല്പറ്റ: സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലേക്ക് നടത്തുന്ന ബിരുദതലത്തിലുള്ള(കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍)പരീക്ഷയ്ക്ക് ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. ജൂലായ് ഒന്നിനാണ് പരീക്ഷ.
കേന്ദ്രസര്‍ക്കാറിന്റെ ഗ്രൂപ്പ് ബി.സി.ലെവല്‍ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പതിനായിരത്തോളം ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18നും 27നും മധ്യേ. 2012 ജനവരി ഒന്നിന് 27 വയസ്സ് കവിയരുത്. ഒരുതവണ മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
മാര്‍ച്ച് 24നിറങ്ങിയ എംപ്ലോയ്‌മെന്റ് ന്യൂസില്‍ ഇത് സംബന്ധിച്ച വിശദവിവരമുണ്ട്. ഓണ്‍ലൈനായി അപേക്ഷസമര്‍പ്പിക്കാം. വെബ്‌സൈറ്റ് www.sscregistration.sifgitest.com.ssconline.nic.inഫോണ്‍:9483862020, 9483862020.




