കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ ആണ്ട്നേര്ച്ച തുടങ്ങി
വാഴക്കാട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്യക്ഷനുമായിരുന്ന റ ഈസുല്‍ മഹക്കികീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ (ന:മ) ആണ്ട്‌നേര്‍ച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, മുക്കം മോയിന്‍മോന്‍ ഹാജി, പി.പി. അബ്ദുള്‍അസീസ്, പി. ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.




