നല്ല അയല്‍ക്കാരാവുക
സുസ്ഥിരമായൊടിത്തറയില്‍ കെട്ടിയുയര്‍ത്തപ്പെട്ട ഒരു വ്യവസ്ഥാപിത സമൂഹത്തെയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഇത്തരമൊരു സമൂഹസ്യഷ്ടിക്കനിവാര്യമായ മുഴുവന്‍ ഘടകങ്ങളെയും അങ്ങേയറ്റം മാനിക്കാനും,പരിഗണിക്കാനുംഇസ്ലാം ശക്തമായിതന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. പരസ്പര സഹകരണത്തിലും, സ്‌നേഹത്തിലുമധിഷ്ഠിതമായ സമീപനത്തിലൂടെയാവണം മനുഷ്യര്‍ക്കിടയിലെ പരസ്പര വ്യവഹാരങ്ങളെന്ന് ഇസ്ലാം നിരന്തരം മനുഷ്യനെ ആഹ്വാനം ചെയ്തു. ഇത്തരത്തില്‍ ഇസ്ലാമിന്റെ സവിശേഷ ശ്രദ്ധക്കും, പരിഗണനക്കും വിധേയമായൊരു സുപ്രധാന മേഘലയാണ് അയല്‍പക്ക ബന്ധം. അയല്‍ക്കാരുമായുള്ള ബന്ധം അങ്ങേയറ്റം ആത്മാര്‍ത്ഥതയിലധിഷ്ഠിതമാവണമെന്നും, ആ ബന്ധത്തിന് വിള്ളലുകള്‍ വീഴ്ത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിക്കണമെന്നും ഇസ്ലാം കര്‍ശന നിര്‍ദ്ദേശം തന്നെ നല്‍കിയിട്ടുണ്ട്. സുറത്തുന്നിസാഇല്‍, അല്ലാഹുവല്ലാതെ മറ്റൊരാളെയും ആരാധിക്കരുതെന്നും, മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരോട് നന്‍മയോടെ ഇടപെടണമെന്നുമുള്ള കല്‍പനകള്‍ക്ക് തൊട്ടു പിന്നിലായി അല്ലാഹു കല്‍പിക്കുന്നത് , വിവേചന രഹിതമായി അയല്‍ക്കാര്‍ക്ക് നന്മ ചെയ്യണമെന്നാണ്. ഈ പരിഗണനയുടെ കാര്യത്തില്‍ മത പരമായതോ. കൂടുതല്‍ വായിക്കാന്‍




