ലോക ജനതയെ ശരിയായ ദിശയിലേക്ക് നിയിച്ചത് പ്രവാചകന്‍ മുഹമ്മദ് (സ) മാത്രം- ടി ഏച്ച് ദാരിമി ജിദ്ദ
റിയാദ്: പ്രവാചകനൂം സഹാബത്തും നമുക്ക്പഠിപ്പിച്ച് തന്നമര്‍ഗത്തിലൂടെ നാം ഓരോരുത്തരും ജീവിക്കുകയും ആ മാര്‍ഗം നാം നമ്മുടെ വരും തലമുറക്ക് കൂടി പഠിപ്പിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ക്ക് നമ്മാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ടി ഏച്ച് ദാരിമി പുസ്തക പ്രകാശനത്തോടനുബന്ദിച്ചുള്ള പ്രമേയപ്രഭാഷണത്തില്‍ സദസ്സിനെ ഓര്‍മിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി (സ) മാത്രമാണ് ഓരോസമുദായത്തിന്നൂം തീശ്‌നമായ പ്രധീക്ഷയൂം നല്‍കിയത് എന്നുംഓര്‍മിപ്പിച്ചു.
റിയാദ് ഇസ്ലാമിക് സെന്ററിന്റെ 'ഉത്തമ പ്രവാചകന്‍, ഉദാത്താ മാതൃക' എന്ന സന്ദേശവുമായി ഉള്ള ത്രയ്മാസ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ 'മുഹമ്മദ് (സ) ജീവിതവും സന്ദേശവും' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ചെയര്‍മാന്‍ എന്‍. സി. മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ഹാജി ബ്ലാത്തൂറിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹി ച്ചു.
പരിപാടി അഷ്‌റഫ് വേങ്ങാട് ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ക്യാമ്പയിന്റെ ലക്ഷ്യം അവതരിപ്പിച്ചു. ഹൈദരലി വാഫി ഇരിങ്ങാട്ടിരി പുസ്തകം പരിചയപ്പെടുത്തി.
ലിയാഉദ്ദീന്‍ ഫൈസി,മുസ്തഫ സാര്‍ അല്‍-ഹുദ സ്‌കൂള്‍, ഹനീഫ് സാര്‍ മോഡേണ്‍ സ്‌കൂള്‍, നാസര്‍ കാരന്തൂര്‍ ഏഷ്യാനെറ്റ്, ഉബൈദ് എടവണ്ണ ജയ് ഹിന്ദ് ന്യൂസ്, കാസിമുല്‍ ഖാസിമി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍്ന്നു.
മുസ്തഫ ബാഖവി പെരുമുഗം, അലവിക്കൂട്ടി ഒളവട്ടൂര്‍, സമദ് പെരുമുഗം, ഹബീബുല്ല പട്ടാമ്പി, അബൂബക്കര്‍ ബാഖവി മാരായ മങ്ങലം, മുസ്തഫ ചീക്കോട് എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു.
അബൂബക്കര്‍ ദാരിമി പുല്ലാര അദ്ധ്യക്ഷത വഹിച്ചു. റസാക്ക് വളക്കൈ സ്വാഗതവും മഷൂദ് കൊയ്യോട് നന്ദിയും പറഞ്ഞൂ.






