Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് യാത്രികര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പ്രത്യേക സംവിധാനം
മലപ്പുറം: ഹജ്ജ് യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പ്രത്യേക സംവിധാനം ഒരുക്കുന്നു. 2012ലെ ഹജ്ജ് യാത്രക്കാര്‍ ഹജ്ജിനുള്ള അപേക്ഷയുടെ കൂടെ 2013 മാര്‍ച്ച് അവസാനംവരെയെങ്കിലും കാലാവധിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കേണ്ടതിനാലാണിത്.
ഇതിനായി ഹജ്ജ് കമ്മിറ്റിയുടെ ശുപാര്‍ശയും പ്രദേശത്തെ എം.പിയോ എം.എല്‍.എയോ ശുപാര്‍ശ ചെയ്യുന്ന സാക്ഷ്യപത്രവും സഹിതം മാര്‍ച്ച് 25ന് മുമ്പായി പാസ്‌പോര്‍ട്ട് ഓഫീസിലെ പ്രത്യേക കൗണ്ടറില്‍ അപേക്ഷിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലഭിക്കാത്ത ഇത്തരം അപേക്ഷകരുണ്ടെങ്കില്‍ അവര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ലഭ്യമാവുന്ന പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കണം.
ഈ സൗകര്യം ഹജ്ജ് അപേക്ഷകര്‍ക്ക് മാത്രമായിരിക്കും. ഈ ആനുകൂല്യം ദുരുപയോഗം ചെയ്താല്‍ അവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും അഞ്ച് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്യുമെന്ന് മേഖലാ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി, ഡല്‍ഹി വിദേശമന്ത്രാലയവും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. എല്ലാ പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഈ സംവിധാനമുണ്ടാവുമെന്ന് എം.പി അറിയിച്ചു.