Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മതപ്രഭാഷണവും ദുആ മജ്‌ലിസും
മാനന്തവാടി: വെസ്റ്റ് പാലമുക്ക് നുസ്രത്തുല്‍ ഇസ്‌ലാം മഹല്ല് ജമാഅത്ത് കമ്മിറ്റി നടത്തുന്ന മതപ്രഭാഷണവും ദുആ മജ്‌ലിസും വെള്ളി, ശനി ദിവസങ്ങളില്‍ വെസ്റ്റ് പാലമുക്കില്‍ നടത്തും. വെസ്റ്റ് പാലമുക്കിലെ ബ്രാന്‍ പോക്കര്‍ഹാജി നഗറില്‍ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ആദ്യദിവസം ഏഴു മണിക്ക് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വെസ്റ്റ് പാലമുക്ക് ഖത്തീബ് കെ.ടി. അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിക്കും. സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി പത്തു മണിക്ക് നടക്കുന്ന ദുആ മജ്‌ലിസിന് ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച ഏഴു മണിക്ക് നടക്കുന്ന മതപ്രഭാഷണത്തില്‍ ശിഹാബുദ്ദീന്‍ ഫൈസി മലപ്പുറം മുഖ്യപ്രഭാഷണം നടത്തും. രാത്രി 10 മണിക്ക് നടക്കുന്ന ദുആ മജ്‌ലിസിന് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ്‌നാസര്‍ അബ്ദുള്‍ഹയ്യ് ശിഹാബ്തങ്ങള്‍ നേതൃത്വം നല്‍കും.