അല്‍മദ്രസത്തുല്‍ ആലിയ്യ വാര്‍ഷികം
മലപ്പുറം: മതവിദ്യാഭ്യാസമുള്ള സമൂഹത്തിന് മാത്രമേ ധാര്‍മിക ജീവിതം നയിക്കാന്‍ സാധ്യമാകൂവെന്നും മതബോധമുള്ള സമൂഹത്തെ വളര്‍ത്തുന്നതില്‍ മദ്രസകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പാവണ്ണ അല്‍മദ്രസത്തുല്‍ ആലിയ്യ 55-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. മദ്രസാ പ്രസിഡന്റ് പി. അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു. ആര്‍.വി. കുട്ടിഹസന്‍ ദാരിമി, സഈദ് ഫൈസി കൊല്ലം, സയ്യിദ് പി.എം.എസ്.എ ഹുസൈന്‍ തങ്ങള്‍, പി. അലി ഫൈസി പാവണ്ണ, വി.ടി. അബ്ദുറഹ്മാന്‍ ഹാജി, എന്‍. സൈതലവി ഫൈസി, അബ്ദുല്‍കരീം ഫൈസി പന്നിപ്പാറ, കെ.സമദ്, വി.ടി. മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.




