Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി 
 ട്രൈനേഴ്‌സ് വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചു 

എസ്.കെ.എസ്.എസ്.എഫിന്റെ ഗൈഡന്‍സ് വിഭാഗമായ ട്രെന്റ് സംസ്ഥാനതല ശില്‍പ്പശാല പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുരുന്നുകൂട്ടം, കരിയര്‍പ്ലാന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന ട്രൈനര്‍മാര്‍ക്കുള്ള ദ്വിദിന വര്‍ക്‌ഷോപ്പ് ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫിന്റെ ഗൈഡന്‍സ് വിഭാഗമായ ട്രെന്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികാസ പരിശീലനവും ഹൈസ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്. ജാമിഅഃ നൂരിയ്യ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ. മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് പുത്തലത്ത്, ലത്തീഫ് മാസ്റ്റര്‍ തൃശ്ശൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഖയ്യൂം കടമ്പോട, തുടങ്ങിയവര്‍ പ്രസംഗിച്ചു.