കുടുംബം, കൂട്ടുത്തരവാദിത്തം
കുടുംബ ബന്ധങ്ങളുടെ സുസ്ഥിരമായ നിലനില്‍പിന് അങ്ങേയറ്റം പ്രാധാന്യം നല്‍കിയ മതമാണിസ്ലാം, സമൂഹ സ്യഷ്ടിയുടെ ഏറ്റവും പരമമായ അടിത്തറയെന്ന നിലയിലാണ് ഓരോ കുടുംബത്തെയും ഇസ്ലാം കാണുന്നത്. അതിനാല്‍ തന്നെ, സാമൂഹ്യ ഭദ്രതയുടെ പ്രഥമ പാഠങ്ങള്‍ ഓരോ വ്യക്തിയും സ്വന്തം കുടുംബത്തില്‍ നിന്ന് അഭ്യസിച്ചിരിക്കണമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മനുഷ്യ സമൂഹത്തെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കുടുംബങ്ങളായി സ്യഷ്ടിച്ചുവെന്നത് അല്ലാഹു നല്‍കിയ അതിമഹത്തായൊരു അനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. 'നിങ്ങളുടെ ശരീരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഇണകളെയും ഇണകളില്‍ നിന്ന് സന്താന പരമ്പരകളെയും നല്‍കിയത് അല്ലാഹുവാണ്' എന്ന് സൂറത്തുന്നഹ്‌ലില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.കൂടുതല്‍ വായിക്കാന്‍




