Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സ്‌നേഹത്തിലൂടെ സമൂഹത്തെ മാറ്റണം -സമദാനി
നാദാപുരം: സ്‌നേഹത്തിലൂടെ സമൂഹത്തെ മാറ്റിമറിക്കണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. പറഞ്ഞു.കേന്ദ്ര സര്‍ക്കാറിന്റെ മദ്രസാ നവീകരണ ഫണ്ട് ഉപയോഗിച്ച് ഉമ്മത്തൂര്‍ നജാത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രൊ. പി. മമ്മു അധ്യക്ഷതവഹിച്ചു. അഹമ്മദ് പുന്നക്കല്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, മൂസ്സ, ടി.എ. സലാം, എം.പി. ഖാദര്‍, ആര്‍.പി. ഹസ്സന്‍, എം.പി. യൂസഫ് ഹാജി, ഇബ്രാഹിം സഖാഫി, വി. ഷഫീഖ്, അബ്ദുള്‍ അസീസ് ഫൈസി, കെ.സി. റഷീദ്, ഹബീബ് റഹ്മാന്‍, അന്‍സാര്‍ കൊല്ലാടന്‍ എന്നിവര്‍ സംസാരിച്ചു.