നിയമനം
അക്കൗണ്ടന്റ് നിയമനം
തരിയോട്: ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 20ന് മൂന്നുമണിക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബി.കോം, പി.ജി.ഡി.സി.എ. ബിരുദമാണ് യോഗ്യത.
എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ 359 ജൂനിയര്‍ എക്സിക്യൂട്ടീവ്
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ്മാരുടെ 359 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക് വിഭാഗങ്ങളിലായാണ് ഒഴിവുകള്‍ . തിരുവനന്തപുരമാണ് കേരളത്തിലെ പരീക്ഷാ കേന്ദം.
അവസാന തിയതി മാര്‍ച്ച് 30. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aai.aero സന്ദര്‍ശിക്കുക
സൗദി അറേബ്യയില്‍ ജോലി ഒഴിവ്
സൗദി: സൗദി അറേബ്യന്‍ സര്‍ക്കാറിന്‍െറ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളില്‍ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. റേഡിയോളജി (എക്സ്റേ ടെക്നീഷ്യന്‍- സ്ത്രീകള്‍, ആര്‍ട്ടിഫിഷ്യല്‍ ലിംബ് ടെക്നീഷ്യന്‍-പുരുഷന്മാര്‍ എന്നീ വിഭാഗത്തിലാണ് ഒഴിവ്. ബിരുദം, മാസ്റ്റര്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 . ബംഗളൂരുവില്‍ ഫെബ്രുവരി 25 മുതലാണ് ഇന്‍റര്‍വ്യൂ. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തി പരിചയം രേഖപ്പെടുത്തിയ ബയോഡാറ്റ, odepckerala@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കുകയോ 0471 2576314/ 19 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ വേണമെന്ന് ഒ.ഡി.ഇ.പി.സി ജനറല്‍ മാനേജര്‍ അറിയിച്ചു.




