മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്: മെഗാ എക്‌സ്‌പോ 17ന് തുടങ്ങും
കാസര്‍കോട്: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് 19-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി 17 മുതല്‍ 23വരെ മികേ്‌സാസ് എന്ന പേരില്‍ മെഗാ എക്‌സ്‌പോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
17ന് രാവിലെ 10ന് കലക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാദൂര്‍ കുഞ്ഞാമു ഹാജി അധ്യക്ഷനാകും.എം.ഐ.സി.കാമ്പസ്സിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.
ഐ.എസ്.ആര്‍.ഒ., കേരളാപോലീസ്, കാര്‍ഷിക കോളജ് അടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിലെത്തുന്നുണ്ട്.
പത്രസമ്മേളനത്തില്‍ എം.ഐ.സി.പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി, ചെര്‍ക്കളം അബ്ദുള്ള, കെ.എം.മുഹമ്മദ്‌ഷെരീഫ്, യു.എം.അബ്ദുള്‍ റഹ്മാന്‍ മൗലവി, ഹുസൈന്‍ തങ്ങള്‍ എന്ന സുലൈമാന്‍, ഹനീഫ് എന്നിവര്‍ പങ്കെടുത്തു.




