ഖുര്‍ആന്‍ പ്രഭാഷണം സമാപിച്ചു
മുക്കം: റഹ്മത്തുല്ല ഖാസിമിയുടെ ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണം ചെറുവാടിയില്‍ സമാപിച്ചു. സമാപനസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വി. മോയിമോന്‍ഹാജി അധ്യക്ഷതവഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, കെ. അബ്ദുല്‍ബാരി ബാഖവി, കെ. മോയിന്‍കുട്ടി, കെ.വി. അബ്ദുറഹിമാന്‍, സി.കെ. കാസിം, എം.പി. അഹമ്മദ്കുട്ടി ബാഖവി, സി. മൂസ, വി. ഇമ്പിച്ച്യാലി മുസ്‌ല്യാര്‍, അനീസ് ദാരിമി കൂടരഞ്ഞി എന്നിവര്‍ സംസാരിച്ചു. വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ പ്രാര്‍ഥന നടത്തി. എസ്.എ. നാസര്‍ സ്വാഗതവും പി.ജി. മുഹമ്മദ് നന്ദിയും പറഞ്ഞു.




