എസ്.വി മുഹമ്മദലി മാസ്റ്റര്‍ നാളെ ഷാര്‍ജയില്‍
ഷാര്‍ജ : ട്രെന്റ് സംസ്ഥാന കമ്മിറ്റിയും ഷാര്‍ജ സ്റ്റേറ്റ് SKSSF കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന സ്റ്റെപ് സിവില്‍ സര്‍വ്വീസ് പദ്ധതിയുടെ ഡയരക്ടര്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍ 13/04/2012 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ പ്രഭാഷണം നടത്തുന്നു .
പരിപാടിയില്‍ കൃത്യ സമയത്ത് എല്ലാ പ്രവര്‍ത്തകരും എത്തിച്ചേരണമെന്നു SKSSF സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു.
STEP പ്രതിഭാ ക്ലബ്ബ്
പഠനം ഒരു സമരമാണ്. ലക്ഷ്യം നേടുന്നത് വരെയുള്ള പോരാട്ടം. പ്രതിഭയും കഠിന പരിശ്രമവും ഒത്തു ചേരുന്പോള്‍ അത് ഫലം കൊയ്യുന്നു. ശരിയായ മാര്‍ഗ്ഗദര്‍ശനം ലഭിക്കുന്നതോടെ ഫലം ഇരട്ടിയാവുന്നു. അത് സമൂഹ നന്മക്ക് വളമായി മാറുന്നതോടെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം പൂര്‍ത്തിയാവുന്നു.
മുസ്‍ലിം സമുദായത്തിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് ഉയരങ്ങളിലെത്തിക്കാന്‍ SKSSF ന്‍റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍റ് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റെപ്പ്. ഷാര്‍ജ സ്റ്റേറ്റ് SKSSF ന്‍റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. അഞ്ച് വര്‍ഷം കൊണ്ട് ഒരു കുട്ടിയെ സമൂലമായി മാറ്റിയെടുക്കുന്നതായിരിക്കും ഈ പരിശീലന പദ്ധതി.
ഏറ്റവും മികവ് കാണിക്കുന്നവര്‍ക്ക് സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഉന്നത മേഖലകളിലേക്ക് സൗജന്യ പരിശീലനം നല്‍കും. മറ്റുള്ളവര്‍ക്ക് കാലിക പ്രാധാന്യമുള്ള കരിയര്‍ മേഖലകളിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കും.
തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ പരിശീലന പദ്ധതിയിലൂടെ കുട്ടികളുടെ ഭാവി പ്രശോഭനമാകട്ടെ, അതുവഴി നമ്മുടെ നാട് വളരട്ടെ.. വേറിട്ട ഒരു ഫലത്തിനായി നമുക്ക് കാത്തിരിക്കാം...




