SKSSF സഖാഫി സമ്മേളന പ്രചരണം ആരംഭിച്ചു
കാസര്‍കോട് : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 30 വരെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ ഭാഗമായി SKSSF കാസര്‍കോട് ജില്ലാകമ്മിറ്റി ഏപ്രില്‍ 12ന് വ്യാഴാഴ്‌ച കാസര്‍കോട് പുതിയ ബസ്സ്‌റ്റാന്റിന് സമീപത്ത് സംഘടിപ്പിക്കുന്ന സഖാഫി സമ്മേളനത്തിന്റെ പ്രചരണത്തിന് വിപുലമായ തുടക്കം. പരിപാടിക്ക് തുടക്കംകുറിച്ചുകൊണ്ട് സുന്നീമഹല്ല് ഫെഡറേഷന്‍ ജില്ലാസെക്രട്ടറി ഖത്തര്‍ ഇബ്രാഹിം ഹാജി മുബാറക്ക് ഹസൈനാര്‍ ഹാജിക്ക് പോസ്റ്റര്‍ നല്‍കി പ്രകാശനം ചെയ്‌തുനിര്‍വഹിച്ചു. സ്വാഗതസംഘചെയര്‍മാന്‍ പാദൂര്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, പള്ളങ്കോട് അബ്‌ദുള്‍ ഖാദര്‍ മദനി, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹാദി തങ്ങള്‍, ഹാരീസ് ദാരിമി ബെദിര, ഖത്തര്‍ ഇബ്രാഹിം ഹാജി, എസ്.പി.സലാഹുദ്ദീന്‍, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ ദാരിമി തളങ്കര, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, എന്‍.പി.അബ്‌ദുറഹ്മാന്‍ മാസ്റ്റര്‍, എ.പി.മുഹമ്മദ് ഹാജി, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം, മുഗു അബ്‌ദുള്‍ റഹ്മാന്‍ മൗലവി, എം. അബ്‌ദുല്ല മുഗു, അഷ്‌റഫ് മിസ്‌ബാഹി, മജീദ് ദാരിമി പൈവളിഗ, ഹനീഫ് തങ്ങള്‍ ചേരൂര്‍, എന്‍.ഐ.ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലംപാടി, സിദ്ദീഖ് അസ്‌ഹരി പാത്തൂര്‍, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, റസാഖ് അര്‍ഷദി, ഹനീഫ് ഹുദവി ദേലംപാടി, സുഹൈര്‍ അസ്‌ഹരി പള്ളങ്കോട്, റഫീഖ് അങ്കകളരി, ഷരീഫ് മുഗു, ഷഫീഖ്‌ആദൂര്‍, മജീദ്‌കുണിയ, താജുദ്ദീന്‍ചെമ്പരി, ലത്തീഫ് ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.





