Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തീവ്രവാദത്തിനു തുടക്കം കുറിച്ചവര്‍ മാനവികത പറയുന്നത് അപഹാസ്യം :സത്താര്‍ പന്തലൂര്‍ 
മഞ്ചേരി : കേരളത്തില്‍ മുസ്‌ലിം പക്ഷത്ത് നിന്ന് തീവ്രവാദ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചവര്‍ മാനവികതയുടെ സന്തെഷകരായി രംഗത്ത് വരുന്നത് അപഹാസ്യമാണെന്ന് skssf സംസ്ഥാന ഉപദ്യക്ഷന്‍ സത്താര്‍ പന്തലൂര്‍ അഭിപ്രായപ്പെട്ടു. പുല്പട്ടയില്‍ സകാഫി സമ്മേളനം ഉദ്ഗാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജലീല്‍ സകാഫി പുല്ലാര ആദ്യക്ഷനായിരുന്നു. ഐ എസ് എസും എന്‍ ഡി എഫും രംഗത്ത് വരും മുമ്പ് സുന്നി ടൈഗേര്‍ ഫോഴ്സ്, ജം ഇയ്യത്തുല്‍ ഇഹ്സനിയ്യയും രൂപീകരിച്ചു നിരവധി കൊലപാതകങ്ങള്‍ നടത്തിയവരാണ് കാന്തപുരം വിഭാഗം. കൊലപാതക കേസില്‍ സി ബി ഐ യുടെ ചോദ്യം ചെയ്യലിന് വിദേയനായ ഒരാള്‍ മാനവികതയെ ഉണര്‍ത്താന്‍ ഇറങ്ങുന്നത് പ്രബുദ്ധരായ കേരളീയര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് ഒര്മിക്കണമെന്നു അദ്ദേഹം പറഞ്ഞു.